പ്രശസ്തനായ ഉർദു കവി. സയ്യദ് അക്ബർ ഹുസൈൻ രിസ്വി (سیداکبر حسین رضوی) എന്നാണ് പൂർണനാമം. 1846 നവമ്പർ 16നു അലഹബാദിനടുത്ത ഒരു ഗ്രാമത്തിലാണു ജനനം അക്ബർ നന്നേ ചെറുപ്പത്തിൽത്തന്നെ കവിതകൾ എഴുതിതാൻ ആരംഭിച്ചിരുന്നു. 1892ൽ വഫാത്തായ ഉർദുകവിയും പണ്ഡിതനുമായ മൌലവി വഹീദുദ്ധീൻ അലഹബാദിയുമയി ഇദ്ദേഹത്തിനു നിത്യസമ്പർക്കമുണ്ടായിരുന്നു. അദ്ധേഹത്തിന്റെ നിർദ്ദേശങ്ങൾ അക്ബറിന്റെ കവിതാരചനയുടെ വികാസത്തിന് വളരെ സഹായകമായിത്തീർന്നു. ആദ്യകാലങ്ങളിൽ വഹീദിന്റെ രചനാരീതിയെ അനുകരിച്ചെഴുതാനാണ് അക്ബർ ശ്രമിച്ചതെങ്കിലും അധികം വൈകാതെ സ്വന്തമായൊരു ശൈലി വളർത്തിയെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
ഉർദു കവിതാരംഗത്ത് പുതിയൊരു സ്വരം ഉയർത്തുവാൻ അക്ബർക്കു കഴിഞ്ഞു. സാധാരണക്കാരന്റെ ഭാഷയിൽ തികച്ചും ആകർഷകമായ ശൈലിയിൽ ഇദ്ദേഹം രചിച്ച കവിതകൽക്ക് വളരെയധികം ജനസമ്മതി ലഭിച്ചു. തന്റെ ശൈലി നിമിത്തം ഇദ്ദേഹം ഉർദുസാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. 1921 നവമ്പറിൽ അക്ബർ ലോകത്തോട് വിടപറഞ്ഞു..
കണ്ടല്ലൊയിന്നലെ പട്ടണത്തിൽ ഒരുപറ്റം തരുണീരത്നങ്ങളെ കണ്ടില്ലയൊട്ടുമേയവർക്കുമീതെ നാണമ്മറക്കുന്ന വസ്ത്രങ്ങളെ വീണിതല്ലോ അക്ബർ തൽക്ഷണം നാണിച്ചുനാണിച്ചു ഭൂതലത്തിൽ മണിമുത്ത് രത്നങ്ങളോടായ്യന്നേരം ചോദിച്ചു ഞാൻ സത്വരം ഉച്ചത്തിൽ പറയടൊ ക്ഷിപ്രം നിങ്ങളെ പുടവകൾ എല്ലാം എവിടെയാപോയതെന്ന് പറയുന്നതാ അവർ ഝടിതിയിൽ ആണിന്റെ ബുദ്ധിക്കുമേൽ വീണതാന്ന്
Comments