ഇങ്ങിനെ കവിത ചൊല്ലിയവരും കള്ളുകുടി അവസാനിപ്പിച്ചതായി ചരിത്രത്തില്‍ കാണാം . ഖാദിസിയ്യ യുദ്ധത്തിന്റെ നായകനായ സഅ്ദുബ്നു അബീ വഖാസിന്റെ അര്‍ദ്ധസഹോദരനായിരുന്നു അബൂമിഹ്ജന്‍. പ്രശസ്തനായ കവി കൂടിയായിരുന്നു അദ്ദേഹം. ഒരു തികഞ്ഞ കുടിയനുമായിരുന്നു.
إذا مت فادفني إلى جنب كرمة تروي عظامي بعد موتي عروقها
ولا تدفنني في الفلاة فإننـي أخاف إذا ما مت أن لا أذوقهـا
(എന്നെ മുന്തിരി വള്ളിയുടെ ചാരത്ത് മറവു ചെയ്താലും. മരണ ശേഷവും എന്റെ എല്ലുകള്‍ അതിന്റെ വേരില്‍ നിന്നും ദാഹം തീര്‍ക്കാന്‍. ..........) എന്ന ഈ വരികള്‍ അദ്ദേഹത്തിന്റെതാണ് .
റുസ്തമിന്റെ സേനയുമായി യുദ്ധം നടക്കുമ്പോള്‍ കള്ളുകുടിച്ചതിന് അദ്ദേഹത്തെ സഅ്ദ് തടവിലിട്ടു. സബ്‌റാഇന്റെ അടുത്തായിരുന്നു അദ്ദേഹത്തെ തടവിലാക്കിയത്. വാളിന്റെയും കുന്തത്തിന്റെയും ശബ്ദം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന് നില്‍ക്കപ്പൊറുതിയില്ലാതായി. അദ്ദേഹം യുദ്ധം ചെയ്യാനുള്ള ആഗ്രഹം വെളിവാക്കുന്ന കവിതചൊല്ലി.
كفى حزنا أن تدخل الخيل بالقنى وأترك مشدودا علي وثاقيا
إذا قمت عناني الحديد وغلقت مصاريع دوني تصم المناديا
يُقَطِّع قلبي حسرةً أن أرى الوغى ولا سامعٌ صوتي ولا من يَرَانيا
وأن أشهدَ الإسلام يدعو مُغَوِّثاً فلا أُنجدَ الإسلام حينَ دعانيا
وقد كنت ذا مال كثير وإخوة وقد تركوني واحدالاأخى ليا
അവസാനം സഅദിന്റെ ഭാര്യ സബ്‌റാഇലേക്ക് തിരിഞ്ഞു ഉറക്കെ ഇങ്ങിനെ പാടി .
سُلَيْمى دعيني أروِ سيفي من العدا فسيفيَ أضحى وَيْحَهُ اليومَ صاديا
دعيني أَجُلْ في ساحةِ الحربِ جَوْلَةً تُفَرِّجُ من همّي وتشفي فؤاديا
وللهِ عهدٌ لا أَحيفُ بعهده لئن فُرِّجت أَنْ لا أزورَ الحوانيا
യുദ്ധം ചെയ്ത് രക്തസാക്ഷിയായില്ലെങ്കില്‍ തിരിച്ച് വന്ന് തടവില്‍ കഴിയാമെന്ന് അദ്ദേഹം സബ്‌റാഇന് ഉറപ്പുകൊടുത്തു. അലിവുതോന്നിയ സബ്‌റാഅ് അദ്ദേഹത്തെ സ്വതന്ത്രനാക്കി.
പുറത്തുണ്ടായിരുന്ന ബല്ഖാഅ് എന്ന സഅ്ദിന്റെ കുതിരയുമായി അബൂമിഹ്ജന്‍ പടര്‍ക്കളത്തിലേക്ക് കുതിച്ചു. ശത്രുക്കളെ വകഞ്ഞുമാറ്റി ശത്രുസൈന്യത്തിന്റെ മാറിടം പിളര്‍ത്തി.തുടക്ക് മുറിവേറ്റത് കാരണം ഖാദിസിയ്യഃ യുദ്ധ ദിനത്തില്‍ സഅ്ദ് യുദ്ധം നയിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഒരു ഉയര്‍ന്ന സ്ഥാനത്ത് കയറി, കമിഴ്ന്ന് കിടന്ന് പതിയെ യുദ്ധരംഗങ്ങള്‍ വീക്ഷിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് തന്റെ കുതിരപ്പുറത്ത് കയറി ഇടിമിന്നല്‍ പോലെ പടവെട്ടി മുസ്ലിംകളെ സഹായിക്കുന്ന മുഖം മറച്ച ഒരാളെ അദ്ദേഹം ശ്രദ്ധിച്ചത്. സഅ്ദ് അല്‍ഭുതത്തോടെ ആ രംഗം വീക്ഷിച്ച് കൊണ്ടേയിരുന്നു.
സഅ്ദ് പറഞ്ഞു "الضرب ضرب أبي محجن، والكرُّ كرُّ البلقاء، وأبومحجن في القيد والبلقاء في الحبس".
‘അല്ലാഹ്, വെട്ട് അബൂമിഹ്ജന്റെ വെട്ടിന് തുല്യം തന്നെ. പക്ഷെ, കുതിര എന്റെ ബല്‍ഖാഅ് ആണ് താനും. അദ്ദേഹം എന്റെ തടവിലല്ലായിരുന്നുവെങ്കില്‍അദ്ദേഹമാണതെന്ന് ഞാന്‍ കരുതിയേനെ’. യുദ്ധം കഴിഞ്ഞതോടെ അബൂമിഹ്ജന്‍ ആരും കാണാതെ സൈന്യത്തില്‍ നിന്ന് ഊരി. നേരെ തന്റെ സ്ഥാനത്ത് ചെന്ന് ബന്ധനം സ്വീകരിച്ചു.
സഅ്ദ് യുദ്ധത്തില്‍ നിന്ന് നേരെ മടങ്ങിയത് കൂടാരത്തില്‍ ബന്ധനസ്ഥാനക്കപ്പെട്ട അബൂമിഹ്ജന്റെ അടുത്തേക്കായിരുന്നു. വിവരമന്വേഷിച്ച അദ്ദേഹത്തിന് അബൂമിഹ്ജന്‍ തന്നെയായിരുന്നു യുദ്ധം ചെയ്തതെന്ന് മനസ്സിലായി. സഅ്ദ് അദ്ദേഹത്തോട് പറഞ്ഞു ‘അബാ മിഹ്ജന്‍, ഞാന്‍ താങ്കള്‍ക്ക് മേല്‍ ഒരിക്കലും ശിക്ഷ നടപ്പാക്കുന്നതല്ല. താങ്കള്‍ അല്ലാഹുവിനെയും വിശ്വാസികളെയും സഹായിച്ചിരിക്കുന്നു’. അബൂമിഹ്ജന്‍ നല്‍കിയ മറുപടിയിപ്രകാരമായിരുന്നു (അല്ലാഹുവാണ, ഞാനിനി ഒരിക്കലും മദ്യം കുടിക്കുകയില്ല. ഞാന്‍ ശിക്ഷ ഭയപ്പെടുന്നവനാണെന്ന് അറബികള്‍ പറയാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ മദ്യം കുടിച്ചത്. ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നവനാണ് എന്ന് അവര്‍ പറയുന്നതിന് വേണ്ടി ഇന്ന് മുതല്‍ ഞാനത് ഉപേക്ഷിക്കുകയാണ്). " قم فوالله لا أجلدك في الخمر أبدا ، وأبو محجن يقول : وأنا والله لا أشربها أبداً "
സന്തോഷവാനായ അദ്ദേഹം അബൂമിഹ്ജനിനെ സ്വതന്ത്രനാക്കി. വാഗ്ദത്ത പൂര്‍ത്തീകരണത്തിലും രക്തസാക്ഷിത്ത മോഹത്തിലും ആബൂമിഹ്ജനിന്റെ മാതൃക കാണുക. തന്നില്‍ നിന്ന് വന്നുപോയ തെറ്റില്‍ പശ്ചാതപിക്കാനും ഖേദിക്കാനുമുള്ള സന്നദ്ധതയെ ഇസ്‌ലാമിക പ്രവര്‍ത്തകന്‍ കണ്ട്പഠിക്കുക. തന്റെ അനുയായിയെ കുറിച്ച് നല്ലത് വിചാരിക്കാനും അവനെ തെറ്റില്‍ നിന്ന് മോചിപ്പിക്കാനുമുള്ള സഅ്ദിന്റെ മനസ്സിനെ നേതാക്കള്‍ മാതൃകയാക്കുക.
Comments