സൂഫിവര്യനും മഹാപണ്ഡിതനുമായിരുന്ന ഇദ്ധേഹം കക്കാട്ട് കുടുംബത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന സഈദലി ഹാജിയുടേ മകനായി ഹിജ്‌റ 1308 (ക്രി 1891) ൽ മലപ്പുറം അരിപ്ര പാതിരമണ്ണയിലാണ് ജനനം. കേരളത്തിൽ നിന്ന് കൈപറ്റ കുഞ്ഞി മുഹ്‌യുദ്ധീൻ മുസ്ല്യാർ, മൌലാനാ അലിയ്യുത്തൂരി, മണ്ണാർക്കാട് കരിമ്പനക്കൽ അഹ്‌മദ് മുസ്ല്യാർ എന്നിവരുടെ ശിഷ്യത്വവും മക്കയിൽ നിന്നു ശൈഖ് മുഹമ്മദ് ബാവുസൈൽ, ശൈഖ് ഉമർബിൻ അബീബക്കർ, ശൈഖ് മുഹമ്മദ് ബിൻ ലസാലിഹുൽ മക്കി, ഇആനത്തിന്റെ കർത്താവായ അബൂബക്കർ ശത്തായുടെ പുത്രൻ ശൈഖ് അഹമദ്, ശൈഖ് മുഹമ്മദ് ഹിസ്ബുല്ലഹിബിൻ സുലൈമനുൽ മക്കി എന്നിവരുടെ ശിഷ്യത്വവും മദീനയിൽ നിന്നു അൽ അസ്‌ഹർ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ശൈഖ് യാസീൻ ബിൻ അഹ്മദും ഖിയാരി, അല്ലാമ മുഹമ്മദ് തൌഫീഖുൽ അയ്യൂബിൽ അൻസാരി, ശൈഖു യൂസുഫ് ബിൻ ഇസ്മാഈലുന്നഭാനി എന്നിവരുടെ ശിഷ്യത്വവും നേടാൻ ഭാഗ്യമുണ്ടായ വ്യക്തിയാണ് അരിപ്ര മൊയ്തീൻ ഹാജി. വെല്ലൂർ ബാഖിയാത്തിൽ രണ്ടു പ്രാവിശ്യം പഠനം നടത്തിയ ഉസ്താദ് അരിപ്ര, പാങ്ങ്, പെരിന്തൽമണ്ണ കക്കൂത്ത്, ബേപ്പൂര്, മാണ്ണാർക്കാട് ഖാൻബഹദൂർ കാലടി മൊയ്തീൻ കുട്ടി സാഹിബിന്റെ ക്ഷണപ്രകാരം മഅദനുൽ ഉലൂം കോളേജ് എന്നിവിടങ്ങളിൽ മുദരിസായി സേവനം ചൈതിട്ടുണ്ട്. നലു പതിറ്റാണ്ട് കാലത്തെ വിജ്ഞാന പ്രചരണത്തിനിടക്ക് ശൈഖ് ഹസ്സൻ മുസ്ല്യാർ, കരിങ്കപ്പാറ മുഹമ്മദ് മുസ്ല്യാർ, ഏലംകുളം കുരിക്കൾ മൂസ മുസ്ല്യാർ, കെ ടി മാനു മുസ്ല്യാർ, കാപ്പ് ഖാാസി മുഹമ്മദ് മുസ്ല്യാർ തുടങ്ങി ധാരാളം ശിഷ്യഗണങ്ങളുണ്ട് ഉസ്താദിനു. ഹിജ്‌റ 1377 ശവാൽ 24 വ്യാഴം (ക്രി -1958) മാഹാനവർകൾ നമ്മെ വിട്ടുപിരിഞ്ഞു. അരിപ്ര ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
Raoof Irumbuzhi
അരിപ്ര മൊയ്തീൻ ഹാജി
Updated: Jun 16, 2018
Comentarios