1877 : ജനനം 1877 നവമ്പർ 9 വെള്ളിയാഴ്ച്ച സിയാൽകോട്ട് ( ഇന്ന് ആ പ്രദേശം
പാക്കിസ്ഥാനിലാണ്) കഷ്മീരി ഒർജിൻ. 1893- 1895 : ഹൈസ്കൂൾ പഠനവും ഇന്റർമീഡിയേറ്റ് പഠനവും ജന്മനാട്ടിലെ സ്കോച്ച് മിഷൻ കോളേജിൽ നിന്നും. 1897- 1898 : ലാഹോറിലെ ഗവ: കോളേജിൽ നിന്നും തത്ത്വശാസ്ത്രത്തിലും അറബികിലും ബി എ ബിരുദം നേടി. അറബിയിൽ ഉയർന്ന മാർക് നേടിയതിനു ജമാലുദ്ധീൻ സ്വർണ മെഡലും ഇംഗ്ലീഷിൽ മറ്റോരു സ്വർണ മെഡലും ലഭിച്ചു. 1899 : ലാഹോറിലെ തന്നെ ഗവ: കോളേജിൽ തത്ത്വശാസ്ത്രത്തിൽ ഫസ്റ്റ് റങ്കോടെ എം എ പാസ്സായി. പഞ്ചാബ് സംസ്ഥാനത്ത് വെച്ച് ഉയർന്ന മാർക്ക് നേടിയതിനു സ്വർണ മെഡൽ ലഭിച്ചു. ലാഹോറിലെ ഓറിയന്റൽ കോളേജിൽ അറബിക് റീഡറായി നിയമനം. 1900 : ലാഹോറിൽ ചേർന്ന അൻജുമാനെ ഹിമായതെ ഇസ്ലാം വാർഷിക യോഗത്തിൽ തന്റെ “ നാലെ യത്തീം” (Wails of an Orphan) യത്തീമിന്റെ നിലവിളികൾ എന്ന കവിത പാരായണം ചൈതു. 1901 : മഖ്സനിൽ “ഹിമാല:“ എന്ന കവിത പ്രസിദ്ധീകരിച്ചു. അസിസ്റ്റ്ന്റ് കാമ്മീഷ്ണർ പരീക്ഷ എഴുതിയെങ്കിലും വൈദ്യകാരണങ്ങളാൽ യോഗ്യത നേടാനായില്ല. 1903 : ലാഹോറിലെ ഗവ: കോളേജിൽ അസിസ്റ്റന്റ് പ്രൊഫേസറായി നിയമനം. തന്റെ ആദ്യ ഗ്രന്ഥം “ علم الاقتصاد “ (Study of Economics) ( സാമ്പത്തിക പഠനം) ലാഹോറിൽ പ്രസിദ്ധീകരിച്ചു. 1905 : ഉന്നത പഠനത്തിനു യൂറോപിലേക്ക് യാത്ര. 1907 : (Thesis: The Development of Metaphysics in Persia) പേർഷ്യയിൽ തത്ത്വമീമാംസയുടെ വികാസം എന്ന വിഷയത്തിൽ ജർമനിയിലെ മൂണിച്ച് സർവകലാശാലയിൽ നിന്നും പി എച്ച്ഡി. 1907-1908 : ലണ്ടൻ യൂണി: യിൽ അറബിക് പ്രൊഫെസർ. 1908 : ലണ്ടനിൽ ബാർ-അറ്റ്- ലോ. ലാഹോറിൽ തിരിച്ചെത്തി 1908 ഒക്റ്റോബർ 22 പ്രക്റ്റീസ് ആരംഭിച്ചു. ഇംഗ്ലീഷ് സഹിത്യം, തത്ത്വശാസ്ത്രം എന്നിവയിൽ പാർട്ട്-ടൈം പ്രൊഫസർ. 1911 : ഏറ്റവും പ്രശസ്തമായ “ശിഖ്വ:“ (Complaint) രചിച്ചു. ലാഹോർ ഗവ: കോളേജിൽ തത്ത്വശാസ്ത്രത്തിൽ പ്രൊഫസർ. 1912 : വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ശിഖ്വക്ക് മറുപടിയായി “ ജവാബെ ശിഖ്വ” (Reply to Complaint) രചിച്ചു. 1913 : ലാഹോറിലെ മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്ത്യ ചരിത്രം രചിച്ചു. 1915 : ദീർഘ പേർഷ്യൻ കാവ്യമായ “അസ്റാറെ ഖൂദി” ("Secrets of Self") പ്രസിദ്ധീകരിച്ചു. ഇസ്ലാമിക പ്രബോധനാർത്ഥം പ്രൊഫസർ ജോലി രാജിവെച്ചു. 1918 : പേർഷ്യനിൽ “അസ്റാറെ ഖൂദി” ക്ക് മറുപ്രതിയായി “റുമൂസേ ബേഖുദി” (Mysteries of Selflessness) പ്രസിദ്ധീകരിച്ചു.
1920 : അസ്റാറെ ഖുദിയുടെ ആർ എ നികോത്സൻ (R.A. Nicholson) എഴുതിയ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. കാശ്മീർ സന്ദർശിക്കുകയും ശ്രീനഗറിൽ വെച്ച് തന്റെ പ്രസിദ്ധമായ “സഖി നാമ” "Saqi Nama" അവതരിപ്പിക്കുകയും ചൈതു. 1923 : ജനു: 1നു ലാഹോറിൽ വെച്ച് നൈറ്റ് പദവി സമ്മാനിക്കുകയുണ്ടായി. Goethe's West-Ostlicher Divan ന് പ്രതികരണമായി പേർഷ്യൻ ഭാഷയിൽ പയാമെ മഷ്രിഖ് (The Message of the East) പ്രസിദ്ധീകരിച്ചു. 1924 : മാർച്ചിൽ പ്രശസ്ത ഉർദു കാവ്യ സമാഹാരമായ “ബാങ്കെ ദറ” ("Call of the Caravan") പ്രസിദ്ധീകരിച്ചു. 1926 : പഞ്ചാബ് ലെജിസ്ലാറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ( 1926-1929) 1927 : പേർഷ്യൻ ഭാഷയിൻ “സബൂറെ അൻജാം“ പുറത്തിറങ്ങി. 1929 : അലീഗഡ്, ഹൈദറാബാദ് ഉസ്മാനിയ യൂണി:, മദ്രാസ് എന്നിവിടങ്ങളിൽ സുപ്രദാനമായ ആറ് പ്രഭാഷണങ്ങൾ നടത്തി. ഇസ്ലാമിക അദ്ദ്യാപനങ്ങളുടെ വെളിച്ചത്തിൽ 1920കളിലെ ഏറ്റവും നൂതനമായ ശാസ്ത്രീയ, ദാർശനിക പുരോഗതികളെ കുറിച്ച് അവകളിൽ പ്രതിപാദിച്ചിരുന്നു. 1930 : ജിന്നയുടെ അഭാവത്തിൽ അലഹബാദിൽ ചേർന്ന സർവേന്ത്യ മുസ്ലിം ലീഗിന്റെ യോഗത്തിൽ ആദ്ധ്യക്ഷനായി. തന്റെ ആദ്ധ്യക്ഷ പ്രസംഗത്തിൽ സ്വതന്ത്ര മുസ്ലിം സംസ്ഥാനമെന്ന ആശയം മുന്നോട്ട് വെച്ചതിനാൽ വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നു. 1931 : സൌത്ത് ഇന്ത്യയിൽ നടത്തിയ ആറ് പ്രഭാഷണങ്ങളുടെ സമാഹാരമായ “Reconstruction of Religious Thought in Islam" വെളിച്ചം കണ്ടു. പലസ്തീനിൽ ചേർന്ന Mo'tamar-A'lam-e-Islami (World Muslim Conference) ലോക മുസ്ലിം സമ്മേളനത്തിലും സെപ്റ്റ: 7 മുതൽ ഡിസ: 31 വരെ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിലും പങ്ക്കൊണ്ടു. 1932 : പാരീസ് സന്ദർശിച്ച് പ്രഞ്ച് തത്വചിന്തകരായ Bergson, Massignon എന്നിവരെ സന്ദർശിച്ചു. Bergson കാലത്തെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ച്ചപ്പാട് കുറിച്ച് ഇഖ്ബാലിന്റെ വിവരണം കേട്ട് ആശ്ചര്യഭരിതനാക്കി. നവ: 17 മുതൽ ഡിസ: 24 വരെ ലണ്ടനിൽ ചേർന്ന മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്ക്കൊണ്ടു. 1933 : ഇഖ്ബാലിനെ കാണാൻ മുസ്സോളിനി ആഗ്രഹം പ്രകടിപ്പിച്ചത് മാനിച്ച് മുസ്സോളിനിയുമായി കൂടികാഴ്ച്ച നടത്തി. സ്പൈൻ സന്ദർശിച്ച് “ദുആ” ("Supplication") “മസ്ജിദെ ഖുർത്വുബ“("The Mosque of Cordoba) എന്നീ കവിതകൾ എഴുതി. അഫ്ഗാനിസ്ഥാൻ ഗവ: ന്റെ ഉന്നത വിദ്ദ്യഭ്യാസ ഉപദേശകനായി സേവനം ചൈതു. ഡിസ: 4ന് പഞ്ചാബ് യൂണി: ഡി.ലിറ്റ് നൽകി ആദരിച്ചു. 1934 : പേർഷ്യനിൽ “മുസാഫിർ” പുറത്തിറങ്ങി. 1935 : ഉർദുവിൽ “ബാലെ ജിബ്രീൽ” ഇറങ്ങി. 1936 : ഏപ്രിൽ മാസത്തിൽ “ദർബെ കലീം” , പേർഷ്യനിൽ “പാസ് ച്ചെ ബയദ് കർദ്” "Pas Che Bayad Kard" എന്നിവ പുറത്തിറങ്ങി. 1937 : ഈജിപ്തിലെ അൽ അസ്ഹർ യൂണി: യിലെ പണ്ഡിതർ ലാഹോറിലെത്തി ഇഖ്ബാലിനെ സന്ദർശിച്ചു. 1938 : ജനുവരിയിൽ ലാഹോറിൽ നെഹ്റു ഇഖ്ബാലിനെ സന്ദർശിച്ചു. ഏപ്രിൽ 21നു ഇഖ്ബാൽ ഈ ലോകത്തോട് വിടചൊല്ലി. ഉർദു, പേർഷ്യൻ കവിതാ സമാഹാരമായ “അർമുഗാനെ ഹിജാസ്” മരണ ശേഷം പ്രസിദ്ധീകരിക്കപ്പെട്ടതാണ്.
Comments