top of page
Raoof Irumbuzhi

ഇരുമ്പുഴിയുടെ ‘പുലിക്കോട്ടിൽ’.....

“കാളപൂട്ടിൻ അതിശയം പലരുമെ പറഞ്ഞ പൂതി - എന്റെ കാലികൾ കൊണ്ടൊരുദിനം ഞാനാ അണഞ്ഞാ ചേതി ആള് എണ്ണം അനവദിയുണ്ട് ആകെ വീതി അതിലൊരു കുണ്ട്................ ................................” ഇത് മാപ്പിളയുടെ കലാ-സഹിത്യ- സാമൂഹ്യ-രഷ്ട്രീയ രംഗത്ത് അനർഘ സംഭാവനകളർപ്പിച്ച മഹാകവി പുലിക്കോട്ടിൽ ഹൈദർ സാഹിബിന്റെ ഒരു കാലത്ത് ഏറനാടിന്റെ ആവേശമായിരുന്ന കാളപൂട്ടിനെ കുറിച്ചുള്ള വരികൾ. മലപ്പുറം ജില്ലയിലെ ഏറനാട്ടിൽ വണ്ടൂരിനടുത്ത തിരുവാലിയി പുന്നപ്പാല അംശത്തിൽ പുലിക്കോട്ടിൽ പുലത്ത്‌ ഐത്തു അധികാരിയുടെ രണ്ടാമത്തെ മകനായി 1879ൽ ജനനം. ഒരു കാലത്ത് ജിന്ന്- ഹൂറി- പട- മദ്ഹ് എന്നീ വിഷയങ്ങളിൽ മാത്രം തളച്ചിടപ്പെട്ട മാപ്പിളപ്പാട്ടിനെ മോജിപ്പിച്ച് തന്റെ മൂക്കിന് കീഴെ കാണുന്ന എന്തും വിഷയമാകം എന്നു ശീലിപ്പിച്ച മാപ്പിള മഹാകവിയായിരുന്നു ഹൈദർകാക്ക. എന്നും സാധാരണക്കാർക്ക് ആവേശത്തോടെ ഓർക്കുന്ന സാധിക്കുന്ന ലളിത കോമളമായ ധാരാളം മാപ്പിളപ്പാട്ടുകൾക്ക് ജന്മം നല്കി എന്നതാണ് പുലിക്കോട്ടിലിനെ മറ്റുള്ളവരിൽ നിന്നും വിത്യസ്തനാക്കുന്നത്. മഞ്ചേരി മേലാക്കത്ത് നായാട്ടിൽ തങ്ങൾക്കുള്ള പ്രാവിണ്യത്തെ കുറിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം അവസാനിപ്പിച്ച് രണ്ട് കൂട്ടരും ഒത്തൊരുമിച്ച് നായാട്ടിനറങ്ങിയ കഥ പറയുന്ന “നരിനായാട്ട്”, ബെല്ലാരി ജയിലിൽ കഴിയുന്ന തന്റെ കെട്ടിയോൻ തന്നിലുണ്ടായ അനിഷ്ടം തീർക്കാൻ സത്യാവസ്ഥ എഴുതിയറിയിക്കുന്ന “മറിയകുട്ടിയുടെ കത്ത്”, സർക്കീട്ട് പാട്ടിനത്തിൽ ഉൾപ്പെട്ട “കോലാർയാത്ര” തുടങ്ങിയവ് അദ്ദേഹത്തിന്റെ അതുല്ല്യവും അമൂല്യവുമായ രചനകളാണ്. മാപ്പിളപ്പെണ്ണിന്റെ നോവുകളും നൊമ്പരങ്ങളും തേങ്ങലുകളും ഇതിവൃത്തമാക്കിയ ആദ്യത്തെ മാപ്പിള കവിയെന്ന വിശേഷണത്തിനുടമയായ പുലിക്കോട്ടിലിനെ മാപ്പിളപ്പാട്ട്‌ ശാഖയിലെ കുഞ്ചന്‍ നമ്പ്യാരെന്ന ഒരു വിശേഷണം സി എച്ച് മുഹമ്മദ് കോയ സാഹിബ് അക്കാലത്ത്‌ ചാർത്തിയിരുന്നു . “ഞാൻ രണ്ട് മണിക്കൂർ പ്രസംഗം കൊണ്ട് സധിപ്പിച്ചത് ഹൈദർ സാഹിബ് രണ്ട് വരി കൊണ്ട് സാധിച്ചിരിക്കുന്നു” എന്ന് ഒരിക്കൽ കെ എം സീതി സാഹിബ് തന്നെ പറയുകയുണ്ടായി. “കേട്ടു മേലാക്കത്ത് കാളപൂട്ടതിന്റെ ചേതി കേൾവിശുഹ്റത്തിനാലെ വന്നു നാനാ ജാതി നാടുവീടും വിട്ട് കഷ്ടപെട്ടവരും കൂടി നാവു ചുണ്ടും ചിരിയുണങ്ങി വെയിലുകൊണ്ടുവാടി” (ഇശൽ -മണ്ടകത്തിൽ മങ്കലപൂ മാരനും വന്താനെ) തനിമയാർന്ന മാപ്പിളപാട്ടിന്റെ ഇശലിൽ ഇരുമ്പുഴിയുടെ പുലിക്കോട്ടിൽ അഥവാ ഇരുമ്പുഴി വടക്കുംമുറി സ്വദേശി പരേതനായ കൊരമ്പ കുഞ്ഞി മൊയ്തീൻ കാക്ക കാളപൂട്ടിനെ ആസ്പദമാക്കി രചിച്ച ഗാനത്തിലെ വരികളാണ് മുകളിൽ. മാപ്പിളപ്പാട്ടിന്റെ അലിഖിത നിയമങ്ങളായ തലകമ്പ്, കഴുത്ത്, വാൽകമ്പി, വാലിമേൽകമ്പി എല്ലാം പാലിച്ച്കൊണ്ട് ധരാളം രചനകൾ ഇദ്ദേഹം നടത്തീട്ടുണ്ടെന്നത് പഴമക്കാർ ഓർക്കുന്നു. അലിഖിതമെങ്കിലും ഈ പ്രാസനിയമങ്ങൾ പാലിക്കാൻ മാപ്പിളകവികൾ അക്കാലത്ത് ശ്രമിച്ചിരുന്നു. മോയിന്കു ട്ടി വൈദ്യർ തന്റെ സലീഖത്ത് പടപ്പാട്ടിന്റെ തുടക്കത്തിൽ ഈ പ്രാസകെട്ടുമുറ ഇങ്ങിനെ വിശദമാക്കുന്നുണ്ട് - ''വകകള്‍ മുത്‌നൂല്‍ ചിറ്റെളുത്തും കമ്പി വാലും തല ചന്തം കുനിപ്പും തമ്പി സകല കവി രാജര്‍ ഇതിനൈ പാർപ്പീന്‍ ത്വബീബ് പയല്‍ എന്‍ വാക്കിനർത്ഥം തീർപ്പീന്‍'' ഈ നിയമങ്ങൾ പാലിക്കതെ ശീലുകൾ രചിച്ച കവികളെ വൈദ്യരും പുലിക്കോട്ടിലുമെല്ലാം പട്ടിലൂടയും മറ്റും വിമർശിച്ചത് കാണാൻ സാധിക്കും. ഈ ഗൂണങ്ങളില്ലാതെ പോയതാണ് പല മാപ്പിളപ്പാട്ടുകളും മാപ്പില്ലപ്പട്ടുകൾ എന്ന വിമർശനത്തിനു വിധേയമായത്. 1961 ല്‍ ഉണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ വിവരിച്ചുകൊണ്ട് പുലിക്കോട്ടിൽ ഹൈദർ സാഹിബ് ‘വെള്ളപ്പൊക്കമാല’ എന്ന പേരില്‍ ഒരു കാവ്യം രചിച്ചത്പോലെ സരസമായ എന്ത് കണ്ടാലും അതിനെ കുറിച്ച് നിമിഷം കൊണ്ട് പാട്ട്കെട്ടാൻ മഹാമിടുക്കായിരുന്നു കുഞ്ഞിമൊയ്തീൻ കാക്കാക്ക്. ധാരാളം ജന്യ ഇശലുകളുള്ള കൊമ്പ് ഇശലിൽ വിരചിതമായ ‘വെള്ളപ്പൊക്കമാല’ വെള്ളപ്പൊക്കമുണ്ടായ കാലം രേഖപ്പെടുത്തി കവി ഇങ്ങിനെ തുടങ്ങുന്നു. ”കൊല്ലം ഒരുനൂറ്റി മുപ്പത്താറിതില്‍ വെള്ളപ്പൊക്കം കൊണ്ടുളള പത്ത്-പിണ ഞ്ഞല്ലോ വളരെയിക്കാലത്ത് തുള്ളിമുറിയാതെ മാരിചൊരിഞ്ഞും നാരം ഉറഞ്ഞും തോടും പുള്കുളും പാടം നിറഞ്ഞും റോഡ് കവിഞ്ഞും-വന്ന് പുരയില്‍ കടന്ന്-ചുമരും തകർന്ന് പൊട്ടിപ്പൊളിന്താനെ-മനമുറ്റം തമർന്നാ നെ…” മൊയ്തീൻക്കയുടെ അനവധി രചനകൾ നമുക്കു നഷ്ടമായിരിക്കുന്നു. സധിക്കുമെങ്കിൽ അതു കണ്ടെടുത്ത് വെളിച്ചം കാണിക്കാൻ മാപ്പിളപ്പാട്ട് പ്രേമികൾ തയ്യാറായാൽ എന്നു ആശിച്ചുപോകുന്നു.

留言


bottom of page