മാപ്പിളപ്പാട്ട് രചന രംഗത്ത് ദമ്പതിമാരുടെ സാനിദ്ധ്യം കൂടുതൽ അറിയപ്പെട്ടതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. സ്ത്രീ സാനിദ്ധ്യം തന്നെ അപൂർവ്വമാണ് എന്നു പറയാം. “മംഗലാലരങ്കാര പുതുക്കപ്പാട്ട്” രചിച്ച കെ ആമിനകുട്ടി, “ഖദീജ ബീവി വഫാത്ത്മാല“ എഴുതിയ കെ ടി ആസ്യ, അടുത്ത് നമ്മോട് വിടപറഞ്ഞ പ്രശസ്ത പ്രവാസി മാപ്പിളപ്പാട്ട് ഗയകൻ മഷ്ഹൂദ് തങ്ങളുടെ മതാവ് ജമീല ബീവി അങ്ങിനെ അല്പം ചിലർ ഉണ്ടായിട്ടുണ്ട്. എന്നാൽ മാപ്പിളപ്പാട്ട് രചന രംഗത്ത് ദമ്പതിമാരായിരുന്നു കൊടുങ്ങല്ലൂർ സ്വദേശിയും “സൂര്യ കുമാരി മാല”യുടെ രചയിതവുമായ ഒ കെ കുഞ്ഞി മുഹമ്മദും “ചന്ദിര സുന്ദരി മാലപ്പാട്ട്” രചിച്ച
. യേശുദാസും ഫസീലയും മറ്റും പാടി ഹിറ്റാക്കിയ ഒപ്പന ഗാനങ്ങളായ “അഹദിയത്തെണ്ടെത്ഭൊതത്തിൽ അഹമദിയത്ത് ഉൽഭവിത്തെ”, “പൊന്നിലും പുന്നാരമിൽ തെളിവായ മുത്ത് മുഹമ്മദാരെ” “അറിവിച്ചെ സമയത്തിൽ ഉമൈ ഖോജാവെ” “പൊരുത്തം ബീ ആയിശ പൂവി ചമഞ്ഞാനെ” എന്നിവ മഹതി ഹലീമയുടെ ചന്ദിര സുന്ദരി മാലപ്പാട്ടിലെ വരികളാണു. എക്കാലത്തും പ്രശസ്തമായ ഒപ്പനപ്പാട്ടാണു “മണ്ടകത്ത് മംഗലപ്പൂ മാരനും വന്താനെ” എന്നത്. കല്ല്യാണപ്പന്തൽ എന്ന ഇശലിൽ എഴുതപ്പെട്ട ഈ ഗാനം ഒ കെ കുഞ്ഞി മുഹമ്മദിന്റെ “സൂര്യ കുമാരി മാല“ യിൽ ഉള്ളതാണ്.
Comments