മുസ്ലിം കൈരളിയെ രാഷ്ട്രീയ ഐക്യത്തിന്റെ ബാലപാഠം അഭ്യസിപ്പിച്ച സീതി സാഹിബിന്റെ ഭാഷാപാടവം സൂചിപ്പിക്കാനായി പലരും ഉദ്ധരിക്കാറുള്ളത് ബാപ്പുജിയുടെ പ്രസംഗ മദ്ധ്യേ “Water, water, every where,............” എന്ന് തുടങ്ങുന്ന ഒരു ഇംഗ്ലീഷ് കവിത ശകലം ചൊല്ലിയപ്പോൾ നിമിഷനേരം പരിഭാഷാകൻ ഇങ്ങിനെ“വെള്ളം വെള്ളം സർവത്ര ഒരു തുള്ളി കുടിപ്പാനില്ലത്ര” തർജമ: ചൈതു എന്നതാണ്. . എന്നാൽ ചെറി(വലി)യൊരു വിഭാഗം പലപ്പോഴും ഇതു ഗന്ധിജിയുടെ കവിതയായിട്ടും വരികൾ (Not a drop to drink) എന്ന് തെറ്റായിട്ടും അവതരിപ്പിക്കുന്നത് കേൾക്കാറുണ്ട്. വരി തെറ്റായി അവതരിപ്പിക്കാൻ കാരണം ബാപ്പുജിയെങ്ങാനും അങ്ങിനെ ചൊല്ലിയോ എന്നറിയില്ല. അതിനുള്ള സാദ്യത കാണുന്നില്ല. നമ്മുടേത് ആവാനേ തരമൊള്ളു. എങ്ങിനെയായാലും യഥാർത്ഥ വരികൾ ഇങ്ങിനെയാണ്. Water, water, every where, Nor any drop to drink. ഇത് 1772ൽ ജനിച്ച് 1834 വിടപറഞ്ഞ ഇംഗ്ലീഷ് കവിയും, സാഹിത്യനിരൂപകനും, ദാർശനികനും ആയിരുന്നു സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്ന്റേതാണു. ഇംഗ്ലീഷ് കവിതയിലെ കാല്പനികപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരുവനായി എണ്ണപ്പെടുന്ന ഇദ്ധേഹം വേഡ്സ്‌വർത്ത്, റോബർട്ട് സൗത്തി എന്നിവരടങ്ങിയ (Lake Poets) കായൽ കവികളിൽ അംഗമാണ്. ഈ വരികൾ കോളറിഡ്ജിന്റെ ഏഴ് പാർട്ടുകളുള്ള “The Rime of the Ancyent Marinere" (പുരാതന നാവികന്റെ ഗീതം) എന്ന സുദീർഘമായ കവിതയിലെ രണ്ടാം പാർട്ടിലാനുള്ളത്. ദീർഘിച്ച കടൽ യാത്ര കഴിഞ്ഞു തിരിച്ചുവന്ന ഒരു നാവികന്റെ അനുഭവങ്ങളെ ബന്ധപ്പെടുത്തിയുള്ളാതാണ് ഈ കവിത. കവിതയുടെ പൂർണരൂപം താഴെ.....
Raoof Irumbuzhi
Comments