top of page
  • Raoof Irumbuzhi

ക്ഷേത്ര പറമ്പിലെ സമസ്ത സമ്മേളനം.....!

സമസ്തയുടെ ഇരുപത്തിയൊന്നാം സമ്മേളനം... കക്കാട് സമ്മേളനം എന്ന പേരിൽ ഈ സമ്മേളനം അറിയപ്പെടുന്നു. 1961 ഫെബ്രുവരി 7,8,9 (ചൊവ്വ,ബുധൻ, വ്യാഴം) എന്നി ദിവസങ്ങളിൽ നടത്താൻ 24-12-1960 ന് അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന അയിനിക്കാട് ഇബ്രാഹീം മുസ്ല്യാരുടെ ആദ്ധ്യക്ഷതയിൽ കോഴിക്കോട് സയ്യിദ് ബാഫഖി തങ്ങളുടെ പാണ്ടികശാലയുടെ മുകളിൽ ചേർന്ന മുശാവറ തീരുമാനമെടുത്തു. വിദ്യാഭ്യാസ ബോർഡിന്റെ രണ്ടാം സമ്മേളനവും ഇതോട് ഒന്നിച്ചായിരുന്നു. സ്വാഗത സംഘം കമ്മറ്റിയുടെ ചെയർമാൻ പാണക്കാട് സയ്യിദ് പൂക്കോയ തങ്ങളും കൺവീനർ എടരിക്കോട് സ്വദേശി വി ടി അബ്ദുള്ള കോയ തങ്ങളുമായിരുന്നു. ആ സമ്മേളത്തിനുള്ള പാനായിക്കുളം അബ്ദുറഹ്മാൻ മുസ്ല്യാർ നഗർ ഒരുങ്ങിയത് മലപ്പുറ ജില്ലയിലെ തിരൂരങ്ങടിക്കടുത്ത കക്കാട് എന്ന പ്രദേശത്ത് മിഫ്ത്താഹുൽ ഉലൂം മദ്രസയുടെ ചേർന്നുള്ള പുരാതന ക്ഷേത്രം ഉൾക്കൊള്ളുന്ന അമ്പല പറമ്പിലാണ്. ഇന്നും ആ സ്ഥലം ക്ഷേത്ര കമ്മിറ്റിയുടെ അധീനതയിലാണ്. പ്രസ്തുത എസ് എം ജിഫ്രി തങ്ങളും ബി കുട്ടിഹസ്സൻ ഹാജിയും ക്ഷേത്ര പ്രധാനികളായ കുട്ടിരാമൻ നായർ, അപ്പു നായർ എന്നിവരെ സമീപ്പിച്ചപ്പോൾ അവർ സന്തോഷപൂർവം അനുവദിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങൽ വഗ്ദാനം ചീയുകയും ചൈതു എന്നത് അന്നത്തെ ചരിത്രം. സമ്മേളനത്തിന്റെ മുഖ്യ വേദി ക്ഷേത്രത്തിനടുത്തായിരുന്നു എന്നത് അക്കാലത്ത് തന്നെ ശ്രദ്ധേയമായിരുന്നു. അതിലും ശ്രദ്ധേയം എം കെ ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കൾ സമ്മേളന വേദിയിലും നഗരിയിലും പങ്കെടുത്തിരുന്നു. വിടരട്ടെ ഇനിയും ഇത്തരം നന്മയുടെ പൂക്കൾ എന്നാശിക്കുന്നു......

bottom of page