നവാബ് അബ്ദുൽ ലത്വീഫ്
ഇന്ത്യയുടെ അധികാരം ബ്രിട്ടീഷുക്കാർ കൈവശപ്പെടുത്തിയതിനു ശേഷം പാശ്ചാത്യ രൂപത്തിൽ മുസ്ലിം സമുധായത്തിന്റെ സർവ്വദോന്മുഖമായ ഉന്നമനം ലക്ഷ്യംവെച്ച് ഏതാനും രാഷ്ട്രീയ- സമൂഹിക- സാഹിത്യ പ്രസ്ഥാനങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിൽ ഉദയം കൊണ്ടിരുന്നു. അവകൾക്ക് പലതിനും അല്പായുസ്സ് മാത്രമാണു ഉണ്ടായിരുന്നത് എന്നു കാണാം. മാത്രവുമല്ല ഒന്നിനും മുസ്ലിം സമൂഹത്തിനിടയിൽ ഒരു സ്വാധീനവും നേടാനായില്ല എന്നാണു ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലിംങ്ങളാൽ രൂപീകരിക്കപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ആദ്യ പ്രസ്ഥാനം “ മുഹമ്മദൻ അസ്സോസ്സിയേഷൻ” ആണ്. 1856 ജനു: 31നു കൽക്കത്തയിലാണ് അതിന്റെ ആദ്യ യോഗം ചേർന്നത്.
പിന്നീട് കൽക്കത്തയിൽ 1863 ഏപ്രിൽ മാസത്തിൽ നവാബ് അബ്ദുൽ ലത്തീഫ് “മുഹമ്മദൻ ലിറ്റററി ആന്റ് സയന്റ്ഫിക് സൊസൈറ്റി“ എന്ന പേരിൽ ബംഗാളിലെ മുസ്ലിംങ്ങളുടെ സാമൂഹിക- വിദ്യഭ്യാസ ഉന്നതി ഉദ്ധേഷിച്ച് ഒരു സംഘടന രൂപീകരിക്കുകയുണ്ടായി. നവാബ് ലത്തീഫ് സാഹിബ് 1828ൽ ഫരീദ്പൂരിലാണ് ജനിച്ചത്. പിതാവ് കൽക്കട്ടയിലെ സദർ ദിവാനി അദാലത്തിൽ പ്ലീഡറായിരുന്നു. നവാബ് ലത്തീഫ് അക്കാലത്തെ കൽക്കട്ടയിലെ മദ്രസയിൽനിന്ന് ആഗ്ലോ-അറബിക് സ്റ്റഡീസിൽ പഠനം പൂർത്തിയാക്കി. ആദ്യം ഡാക്ക കോളീജിയേറ്റ് സ്കൂളിൽ അദ്ധ്യാപകനായും പിന്നീട് കൽക്കട്ട മദ്രസയിൽ ഇംഗ്ലീഷ് അറബിക് പ്രൊഫസറായും സേവനം ചൈതു. 1849ൽ ഡെപ്യൂട്ടി മെജിസ്റ്റ്രേറ്റായി നിയമിതനാവുകയും 1877ൽ പ്രസിഡൻസി മെജിസ്റ്റ്രേറ്റായി പ്രമോഷൻ ലഭിക്കുകയും ചൈതു. 1884ൽ സർക്കാർ സർവീസിൽ നിന്നും വിരമിക്കുകയുണ്ടയി . 1862ൽ ബംഗാൾ നിയമ സഭയിലെ പ്രഥമ മുസ്ലിം അംഗമായി. ഒരു വർഷത്തിനു ശേഷം കൽക്കട്ട സർവകലാശാല ഫെലോയായി നോമിനേറ്റ് ചെയ്യപ്പെട്ടു. 1877ൽ ഖാൻ ബഹദൂർ സ്ഥാനവും 1880 നവാബ് പട്ടവും ലഭ്ക്കുകയുണ്ടായി. 1893 ജൂലൈ 10 നാണ് അദ്ധേഹം ലോകത്തോട് വിടപറഞ്ഞത്,
സലാഹുദ്ധീൻ അഹമദ് തന്റെ Bangladesh: Past and Present എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ എഴുതുന്നു. “ നവാബ് അബ്ദുൽ ലത്തീഫ് സാഹിബ് അനേകം വിദ്യാർത്ഥികൾക്ക് അക്കാലത്ത് പിന്നീട് അലിഗഡ് മുസ്ലിം സർവകലാശാലയുടെ സ്ഥാപകനായി തീർന്ന സർ സയ്യിദ് അഹമദ് ഖാന്റെ കൂടെ പ്രസിഡൻസി കോളേജിൽ പഠിക്കാൻ ആവുന്ന പ്രേരണയും സഹായവും നൽകിയിരുന്നു. മുസ്ലിങ്ങൾക്കിടയിൽ പശ്ചാത്യ വിദ്യാഭ്യാസം പ്രമോട്ട് ചെയ്യാൻ “മുഹമ്മദൻ ലിറ്റററി ആന്റ് സയന്റ്ഫിക് സൊസൈറ്റി“ രൂപീകരിച്ച 1863 ബംഗാൾ മുസ്ലിംങ്ങളുടെ പുരോഗതിയുടെ നായികകല്ലാണ്. സൊസൈറ്റി ബംഗാളിലെ മുസ്ലിംങ്ങൾക്ക് മാത്രമല്ല ഇന്ത്യയിലെ മുസ്ലിംങ്ങൾക്കൊട്ടുക്കും വിജയകരമായ നേത്രത്വം നൽകുകയുണ്ടയി. സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ മുസ്ലിം പ്രമാണിമാർക്ക് പുറമെ ബ്രിട്ടീഷ് അധികാരികൾ പോലും പങ്കെടുത്തിരിന്നു. 1883 അദ്ധേഹം പാശ്ചാത്ത്യ വിദ്ദ്യഭ്യാസ ഘടനയിലെ ഇസ്ലാമിക വിഷയങ്ങൾ ഉൾപ്പെടുത്താത് കൊണ്ടുള്ള അപകടകരമായ പാളിച്ചകളെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി “ On the Present Condition of the Indian Mohammedans and the Best Means for its Improvements " എന്ന ഒരു റിപ്പോർട്ട് ബ്രിട്ടീഷ് അധികാരികൾക്ക് സമർപ്പിച്ചിരുന്നു. കൽക്കട്ട സർവകലശാലയുടെ പാഠപുസ്തക കമ്മറ്റിയംഗം എന്ന നിലക്ക് പാഠപുസ്തകങ്ങളിലെ അനിസ്ലാമിക വിഷയങ്ങളെ കുറിച്ചുള്ള തന്റെ ആശങ്ക സമിതിയെ അറിയിക്കുകയുണ്ടായി”.
മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്കു പുറമെ അവർക്കിടയിൽ രാഷ്ട്രീയ അഭിരുചി വളർത്തുക, ഭാരണാധികാരികളുടെ ശ്രദ്ധയിൽ അവരുടെ ആവിശ്യങ്ങൾ കൊണ്ടുവരിക തുടങ്ങിയവയും ലക്ഷ്യംവെച്ചിരുന്നു. വൈകാതെ തന്നെ 500 പരം അംഗങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നയി ഈ സംഘടനയിൽ ചേരുകയുണ്ടായി. മുസ്ലിംങ്ങളുടെ പ്രയാസ നിർമാർജനത്തിനായി വൈസ്രൊയിക്കും ഗവർണർമാർക്കും വിവിധ സമയങ്ങളിൽ സൊസൈറ്റി നിവേധനങ്ങൾ നൽകീട്ടുണ്ട്. ഇന്ത്യാ ഗവർമെന്റ് -The Government of India (GOI) - പലപ്പോഴും മുസ്ലിം സമ്പന്ധ വിഷയങ്ങളിൽ സൊസൈറ്റിയുടേ അഭിപ്രായം ആരായുകപോലും ചൈതിരുന്നു.
Comments