top of page
  • Raoof Irumbuzhi

ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം നേതാക്കൾ -2

ജസ്റ്റിസ് അമീർ അലി

സയ്യിദ് അമീർ അലി നിയമജ്ഞൻ, ഭരണമേധാവി, ചരിത്രകാരൻ, ചിന്തകൻ, ഗ്രന്ഥകാരൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് അർഹനായനായിരുന്നു. 1736ൽ നാദിർഷായുടെ സൈന്യത്തോടൊപ്പം ഇന്ത്യയിലെത്തി സ്ഥിരവാസമാരംഭിച്ച ഒരു കുടുംബത്തിൽ 1849 ഏപിൽ 6നു ഒറീസയിലെ കട്ടക്കിൽ യൂനാനി വൈദ്യനായയിരുന്ന സയ്യിദ് സാദാത്ത് അലിയുടെ അഞ്ച് മക്കളിൽ നാലാമനായിട്ടായിരുന്നു അമീർ അലിയുടെ ജനനം. അമീർ അലിയുടെ ജനന ശേഷം കുടുംബം കട്ടക്കിൽ നിന്ന് കൽകത്തയിലേക്കും പിന്നീട് ചിൻസുരയിലേക്കും താമസം മാറ്റുകയുണ്ടായി. പ്രായാതീത ബുദ്ധിയുള്ള കുട്ടിയായിരുന്ന അമീർ അലി ഖുർ‌ആൻ അറബി, പാർസി, ഇസ്ലാമിക ചരിത്രം തുടങ്ങിയവയുടെ പഠനം സ്വപിതാവിൽ നിന്നാണു ആരംഭിച്ചത്. അമീറലിയുടെ ഏഴാം വയസ്സിൽ പിതാവിന്റെ വിയോഗ ശേഷം പിന്നീട് കൂടുംബം നിയമിച്ച ഉസ്താദിൽ നിന്നു അഭ്യാസിക്കുകയുണ്ടായി. തുടർന്ന് ഹുഗ്ലിയിലെ മുഹ്സിൻ കോളേജിൽ പഠനം നടത്തി.

അക്കാലത്ത് പ്രസിദ്ധനായ മൌലവി സയ്യിദ് കറാമത്ത് അലി ജൌൻപൂരി സ്കൂൾ പഠനകാലത്ത് തന്നെ അമീറലിയെ തന്റെ കൂട്ടുകാരനാക്കുകയും ഗ്രാമീണ പണ്ഡിതന്മരുടെ വാരാന്ത ചർച്ചകളിൽ ഉൾപ്പെടുത്തുകയും ചൈതിരുന്നു. പതിനേഴാം വയസ്സിൽ തന്നെ കറാമത്ത് അലിയുടെ ഉറുദു കുറിപ്പുകൾ ആംഗ്ലേയ സമൂഹത്തെ ലക്ഷ്യമാക്കി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. ഇത് അദ്ധേഹത്തിനു തന്റെ പിന്നീടുള്ള സ്വന്തം രചനകൾക്കെല്ലാം വലിയ മുതൽക്കൂട്ടായി മാറി. ബംഗാളിലുള്ള സമയത്തെല്ലാം ഈ പ്രാദേശിക പണ്ഡിതകൂട്ടവുമായുള്ള ബന്ധം നിലനിർത്താൻ അദ്ധേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

1867ൽ കൽകത്ത സർവകലാശാലയിൽ നിന്നും ഡിഗ്രി പരീക്ഷ പാസ്സയതോടെ ഇന്ത്യയിലെ ആദ്യ ബിരുദധാരിയെന്ന കീർത്തിയും നേടി. ഈ സ്ഥാപനത്തിൽ നിന്നു തന്നെ 1869ൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും കരസ്ഥമാക്കിയ അതേ വർഷം തന്നെ സർകാർ സ്കോളർഷിപ്പോട് കൂടി ഉന്നത നിയമ പഠനത്തിനുവേണ്ടി അദ്ധേഹം ലണ്ടനിൽ എത്തുകയുണ്ടായി. ആ സമയത്ത് അവിടെ അഭിഭാഷക ജഡ്ജുമാരുടെ കൂട്ടാഴ്മയായ ഇന്നർ ടെമ്പ്ലിൽ (Inner Temple) ചേർന്നു. അവിടെവെച്ച് ജോൺ ബ്രൈറ്റ്, ഫാവ്സെറ്റ് ഹെൻ‌റി, മില്ലിസെന്റ് ഫാവ്സെറ്റ് അടങ്ങിയ സമകാലിക പുരോഗമനവാദികളടക്കം പലരുമായി സൗഹൃദം സ്ഥാപ്പിക്കാൻ അദ്ധേഹത്തിനു സാദിച്ചു. ഇന്ത്യൻ ഭരണവുമായി ബന്ധമുള്ള പല അധ്കാരികളുമായി അദ്ധേഹത്തിനു ബന്ധമുണ്ടായിരുന്നു.

1873ൽ ലണ്ടനിലെ പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ധേഹം കൽകത്ത ഹൈകോടതിയിൽ തന്റെ പ്രാക്ടീസ് ആരംഭിച്ചു. തൊട്ടടുത്ത വർഷം കൽക്കത്ത സർവകലാശാലയുടെ ഫെലോയായി തിരഞ്ഞെടുക്കപ്പെടുകയും പ്രസിഡൻസി കോളേജിൽ ഇസ്ലാമിക നിയമ ലക്‌ച്ചറായി നിയാമിക്കപ്പെടുകയും ചൈതു. 1878 മുതൽ 1889 വെരെയും 1881 മുതൽ 1883 വരെയും ബംഗാൾ ലെജിസ്ലാറ്റീവ് കൗൻസൽ അംഗമായിരുന്നു. 1880ൽ വീണ്ടും ലണ്ടൻ സന്ദർശിക്കുകയുണ്ടായി. 1883ൽ വൈസ്രോയിയുടെ ഇംപീരിയൽ ലെജിസ്ലാറ്റീവ് കൌൺസലിൽ മുസ്ലിം മെമ്പറയി നോമിനേറ്റ് ചെയ്യപ്പെട്ടു. 1884ൽ കൽക്കട്ട സർവകലാശാലയിൽ ലോ പ്രൊഫസറായി നിയമിതനായി. 1890 മുതൽ 1904 വരെ കൽക്കത്ത് ഹൈകോടതിയിൽ ജഡ്ജിയായി സേവനം ചെയ്യുകയും ചൈതു. 1904-നുശേഷം സെയ്യദ് അമീർ അലി ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി. 1909-ൽ പ്രിവികൌൺസിലിൽ ജുഡീഷ്യൽ കമ്മിറ്റിയിലെ അംഗമായി ഇദ്ദേഹം നിയമിതനായി. തന്റെ വിയോഗ വരെ ജുഡീഷ്യൽ കമ്മറ്റിയിൽ സേവനം ചെയ്യുകയുണ്ടായി. 1928 ആഗസ്ത് 3-ന് ഇംഗ്ളണ്ടിലെ സസെക്സിൽ സെയ്യദ് അമീർ അലി അന്തരിച്ചു.

തന്റെ ജീവിതത്തിന്റെ സിംഹഭാഗവും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിച്ച ഒരു മഹത് വിക്തിയായിരുന്നു അദ്ധേഹം. ഇന്ത്യയിൽ മുസ്ലിംങ്ങൽക്ക് ഇന്ത്യൻ മുഖ്യധാരയിൽ അർഹമായ അംഗീകാരം ലഭിക്കണമെങ്കിൽ മുസ്ലിംങ്ങൾ രാഷ്ട്രീയമായി സംഘടിക്കണമെന്ന് മുൻ‌കൂട്ടികണ്ട അക്കാലത്തെ ചുരുക്കം ചില നേതാക്കളിൽ പ്രധാനിയായിരുന്നു ജസ്റ്റിസ് സയ്യിദ് അമീർ അലി എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ഉദ്ധ്ശത്തോടെ അദ്ധേഹം സ്ഥാപ്പിച്ച തികച്ചും രാഷ്ട്രീയമായ സംഘടനയാണു “സെന്റ്റൽ നാഷനൽ മുഹമ്മദൻ അസ്സോസ്സിയേഷൻ” (Central National Muhammaden Association) എന്ന സംഘടന. കൽക്കത്തയിൽ 1877ലായിരുന്നു ഈ സംഘടനയുടെ രൂപീകരണം. ഈ സംഘടന കൊണ്ട് അദ്ധേഹം ലക്ഷ്യം വെച്ചിരുന്നത് നിയമ- ഭരണഘടനാപരമായ സകല സാദ്യതകളും ഉപയോഗേടുത്തി മുസ്ലിംങ്ങളുടെ ഉന്നതിയും അവരുടെ രാഷ്ട്രീയ പുനരുജ്ജീവനവുമായിരുന്നു. ഈ സംഘടന പൊതുമുസ്ലിംങ്ങൽക്കിടയിൽ രാഷ്ട്രീയ ഏകീകരണത്തിനു വേണ്ടി കഠിനമായ പ്രയത്നങ്ങൾ നടത്തിയെങ്കിലും ഉദ്ധേശിച്ച ഫലം ലഭിച്ചില്ല. മറിച്ചായിരുന്നെങ്കിൽ ഇന്ത്യൻ മുസ്ലിംങ്ങളുടെ എറ്റവും പഴക്കമുള്ള രാഷ്ട്രീയ സംഘടന ഇതാകുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനേക്കാൾ പഴക്കമുള്ള ഇന്ത്യയിലെ രാഷ്ട്രീയ സംഘടന. അസ്സോസ്സിയേഷന്റെ മുഖപ്രസ്താവനയിൽ (prospectus) ഉദ്ധേശലക്ഷ്യങ്ങളെ കുറിച്ച് ഇങ്ങിനെ പറയുന്നു "The Association has been formed with the object of promoting by all legitimate and constitutional means the well-being of the Mussalmans of India. It is founded essentially upon the principle of strict and loyal adherence to the British Crown. Deriving its inspiration from the noble traditions of the past, it proposes to work in harmony with western culture and the progressive tendencies of the age. It aims at the political regeneration of the Indian Muhammadans by their moral revival and by constant endeavours to obtain from Government a recognition of their just and reasonable claims."

ആദ്യം 200 അംഗങ്ങളുമായായിരുന്നു തുടക്കം. അഞ്ച് വർഷത്തിനുള്ളിൽ അംഗസംഖ്യ 1000 കടക്കുകയുണ്ടായി. ആദ്യ സെക്രട്ടറി സയ്യിദ് അമീർ അലി തന്നെയായിരുന്നു. അദ്ധേഹം വിക്തിപരമായി സന്ദർശനം നടത്തിയും കത്തിടപാടിലൂടയും ബംഗാൾ, ബീഹാർ, യു പി, അഞ്ചാബ്, മദ്രാസ്, ബോംബെ എന്നിവിടങ്ങളിലായി 53 ശാഖകൾ സ്ഥാപ്പിച്ചിരുന്നു. അസ്സോസ്സിയേഷനെ പ്രധിനിതീകരിച്ച് 1882ൽ മുസ്ലിംങ്ങൾ ബ്രിട്ടീഷ് ഭരണത്തോട് ആഭിമുഖ്യമുള്ളവരായിട്ടും ഈ പരിതോവസ്ഥയിൽ അസന്തുഷ്ടരാണെന്ന് സൂചിപ്പിച്ച് 'A cry from the Indian Muhamedans' എന്ന പേരിൽ ഒരു മെമ്മോറാംണ്ടം അധികാരികൽക്ക് സമരിക്കുകയുണ്ടായി. സർവേന്ത്യാ മുസ്ലിംലീഗിന്റെ ലണ്ടൻ ശാഖയുടെ സ്ഥാപകനായി മാറിയ അമീറലി ആധുനികപരിതഃസ്ഥിതികളിൽ ഇസ്ലാംമതത്തെ പുനർവ്യാഖ്യാനം ചെയ്യാനും ആധുനികലോകത്തിന് ഇസ്ലാമിനെക്കുറിച്ച് കൂടുതൽ അറിവുണ്ടാക്കാനും ശ്രമിച്ചതായി കാണാവുന്നതാണ്. 1873ൽ തന്റെ 24മത്തെ വയസ്സിൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച A Critical Examination of the Life and Teachings of Mohammed (London, 1873) എന്ന പുസ്തകം 1891-ൽ ദ സ്പിരിറ്റ് ഒഫ് ഇസ്ലാം (The Spirit of Islam) എന്ന പേരിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ എ ഷോർട്ട് ഹിസ്റ്ററി ഒഫ് ദ് സറാസൻസ് (A Short History of the Saracens) എന്ന ചരിത്രകൃതിയും വിശ്വവിഖ്യാതമാണ്. പ്രശസ്തമായ ഈ രണ്ടു കൃതികളും എ.എ. കൊച്ചുണ്ണി മാസ്റ്റർ മലയാളഭാഷയിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1928 ആഗസ്ത് 3-ന് ഇംഗ്ളണ്ടിലെ സസെക്സിൽ സെയ്യദ് അമീർ അലി അന്തരിച്ചു.

bottom of page