top of page
  • Raoof Irumbuzhi

ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം നേതാക്കൾ -3

ഖാൻ ബഹദൂർ നവാബ് ഖ്വാജ അഹ്സാനുല്ലാ

പ്രശസ്ത ഡാക്കാ കുടുംബത്തിൽ പ്രഥമ ഡാക്കാ നവാബായിരുന്ന നവാബ് ബഹദൂർ സർ ഖ്വാജ അബ്ദുൽ ഗനി മിയാന്റേയും(1813–1896) ഇസ്മത്തുനിസായുടേയും (മരണം 1887) മകനായി 1846 ലായിരുന്നു അഹ്സനുല്ലായുടെ ജനനം. വാണിജ്യ ആവിശ്യാർത്ഥം കാഷ്മീരിൽ നിന്നും ബംഗാളിലെത്തിയ ഖ്വാജാ അബ്ദുൽ ഹക്കീമിലൂടെ തുടക്കം കുറിച്ചത് ഡാക്കയിലെ ഈ ക്വാജാ കുടുംബത്തിനു ബ്രിട്ടീഷ് ഗവണ്മെന്റാണ് നവാബ് പദവി നൽകി ആദരിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ അറബി, ഉറുദു, ഫാർസി‘ ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾക്ക് പുറമെ ഖുർആൻ , ഹദീസ്, കർമശാസ്ത്രം എന്നിവയിൽ അവഗാഹമുള്ള വലിയ പണ്ഡിതനായി തീർന്നു. അത്കൊണ്ട്തന്നെ ജീവിതത്തിൽ ഉടനീളം വലിയ വിനയാന്വിതനായിട്ടാണ് അദ്ധേഹം കഴിഞ്ഞിരുന്നത്. 22 മത്തെ വയസ്സിൽ തന്നെ കുടുംബ സ്വത്തിന്റെ ചുമതലെ ഏറ്റടുത്ത അദ്ധേഹം ഡാക്കയിലെ ഗോബിന്ധപൂർ പാർഗാന അതിനോട് ചേർത്ത് നവാബ് എസ്റ്റേറ്റ് വികസിപ്പിക്കുകയുണ്ടായി. 1864 മുതൽ വർഷങ്ങളോളം ഡാക്ക നഗരസഭ കമ്മീഷണറായി സേവനം ചൈതിട്ടുണ്ട്. ഡാക്ക നഗരസഭ സ്മശാനത്തിനു സ്ഥലം കണ്ടെത്തിയതും പിന്നീട് അതു വിപുലീകരിച്ചതുമെല്ലാം ഇക്കാലത്താണു. ചിലപ്പോൾ ഹോണററി മെജിസ്റ്റ്രേട്ട് ആയിരുന്നിട്ടുണ്ട്.

പരന്ന വായനാശീലം വളർത്തിയെടുത്ത ഖ്വാജ അഹ്സാനുല്ലാ പ്രശസ്ത കവിയുമായിരുന്നു. “ശാഹീൻ“ എന്ന തൂലിക നാമത്തിൽ ഉറുദു ഭാഷയിൽ ധാരാളം രചനകൾ അദ്ധേഹം നടത്തിയിരുന്നു. തന്റെ ഒഴിവു വേളകളുടെ സിംഹഭാഗവും അദ്ധേഹം ഉപയോഗിച്ചിരുന്നത് ഉറുദു ഫാർസി ഭാഷകളിൽ ഗദ്യ-പദ്യ രചനകൾക്കായിരുന്നു. അദ്ധേഹത്തിന്റെ ഉറുദു കവിതകൾ “കുല്ലിയത്തെ ശാഹീൻ” എന്ന പേരിലും ഡയറി കുറിപ്പുകൾ “താരീഖെ ഖാന്താനെ കഷ്മീരിയ്യ” എന്ന പേരിലും പ്രസിദ്ധീകരിക്കപെട്ടിട്ടുണ്ട്. തികഞ്ഞ സാഹിത്യ പ്രേമിയായ അഹ്സനുല്ലാ സാഹിബ് 1884ൽ ഡാക്കയിൽ നിന്നും “ അഹ്സനത് ഖ്വശശ്” എന്ന പേരിൽ ഒരു ഉറുദു മാഗസിനും ആരംഭിച്ചിരുന്നു. മാത്രവുമല്ല അഹ്സാനുല്ല സാഹിബ് നല്ലൊരു ഗായകനും കൽക്കത്ത് ഫോട്ടോഗ്രാഫിക് സൊസൈറ്റിയിൽ അംഗത്വമുള്ള ഫോറ്റോഗ്രാഫറുമായിരുന്നു. രാഷ്ട്രീയത്തിൽ ആഭിമുഖ്യമുണ്ടായിരുന്ന അദ്ധേഹം ജസ്റ്റിസ് സയ്യിദ് അമീർ അലി 1877ൽ കൽക്കത്തയിൽ തികച്ചും രാഷ്ട്രീയമായ ഉദ്ധ്ശത്തോടെ സ്ഥാപ്പിച്ച “സെന്റ്റൽ നാഷനൽ മുഹമ്മദൻ അസ്സോസ്സിയേഷൻ” (Central National Muhammaden Association) നിൽ അംഗമായിരുന്നു.

എല്ലാറ്റിനുമുപരി അക്കാലത്തെ ശ്രദ്ധേയനായ മനുഷ്യസ്നേഹിയായിരുന്നു അദ്ധേഹം. 1896ൽ ബരിസാൽ, മൈയ്മൻസിംഗ്, ഡാക്ക ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ 50,000 ത്തിൽ പരം രൂപയടക്കം വിത്യസ്ത് ചാരിറ്റബൾ പ്രവർത്തനങ്ങൾക്കായി അഞ്ച് മില്ല്യണിൽ കൂടുതൽ രൂപ സംഭാവനകൾ നൽകീട്ടുണ്ടെന്നത് അദ്ധേഹത്തിലെ ഉദാരമനസ്കതയുടെ തെളിവാണ്. തന്റെ കാലത്ത് ധാരാളം പള്ളികളും മദ്രസ്സകളും നിർമിച്ച അദ്ധേഹം പതുങ്കലി ബീഗം ഹോസ്പിറ്റൽ, ലേഡി ഡുഫ്ഫറിങ് വിമൺസ് ഹോസ്പിറ്റൽ, മിറ്റ്ഫോർഡ് ഹോസ്പിറ്റൽ എന്നിവയുടെ നിർമാണത്തിനും അകമൊഴിഞ്ഞ് സഹായിക്കുകയുണ്ടായി. അബ്ബാസ്സിയാ ഖലീഫ മൻസൂറിന്റെ മൂത്തപുത്രൻ ജാഫറിന്റെ മകളും ഖലീഫ ഹാറൂൺ റഷീദിന്റെ (170-193 Hijra) മകളുമായിരുന്ന സുബൈദ നിർദേശപ്രകാരം ഹജ്ജ് തീർത്ഥാടകർക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച മക്കയിലെ സുബൈദ കനാലിന്റെ - Nehr-e-Zubaida (Zubaida Canal) - വിപുലീകരണത്തിനു അറുപതിനായിരം രൂപ സംഭാവന അൽകുകയുണ്ടായി.

1901 ഡിസംബർ 7 നു കമ്മീഷൻ ചൈത ഡാക്കാ ഇലക്ട്രിസിറ്റി സപ്ലൈക്ക് നാലര ലക്ഷം രൂപയാണു അന്നു സംഭാവന നൽകിയത്. 1891ൽ കൽക്കത്തയിൽ സ്ഥാപ്പിച്ച ഇന്ത്യയിലെ പഴക്കം ചെന്ന പ്രധാന ഫുട്‌ബോൾ ക്ലബുകളിലൊന്നായ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബിന്റെ പ്രധാനികളിൽ ഒരാളായിരുന്നു അദ്ധേഹം. അദ്ധേഹത്തിന്റെ സാമൂഹിക സേവനത്തിൻ അംഗീകാരമായി 1871ൽ ഖാൻ ബഹദൂർ പട്ടം നൽകി ആദരിക്കുകയുണ്ടായി. ഗവർണർ ജനറലുടെ ലെജിസ്ലാറ്റീവ് കൌസിലിൽ അംഗമായിരുന്നിട്ടുണ്ട്. 1901 ഡിസംബർ 16നു ഈ മഹാമനുഷി ഈ ലോകത്തോട് വിടപറഞ്ഞു.

bottom of page