സുഹുർത്തുക്കളെ മൊബൈല് ഇന്നൊരു മാരണം വന് തെറ്റുകൾ പെരുകുന്നു ഇന്നിതു കാരണം കാഷില്ല വാങ്ങാൻ എങ്കിലോ കൈ നീട്ടി ഇരന്നിട്ട് വങ്ങുമെ ഒന്നവൻ ഒരുക്കൂട്ടി കയ്യിൽ മൊബൈലുകൾ കൂടുതൽ ഒരു ഫാഷനാ ഒന്നില്ല പക്കൽ എങ്കിലവനൊരു ഭോഷനാ ഇതല്ലേവസ്ഥ ഇന്നു നമ്മുടെ നാട്ടിൽ ഫോണിന്റെ ചാകരയാണു നമ്മുടെ വീട്ടിൽ ഒരു കാര്യം പറയാം ഉണ്ടതിൽ പല നന്മകൾ അതിലേറെ കൂടുതലാണു എന്നാൽ തിന്മകൾ കളവൊന്ന് പറയാൻ പണ്ട് എന്തൊരു പേടിയാ ഇന്നൊ പലർക്കും പറഞ്ഞിടാൻ പെരും പൂതിയാ ഫോണൊന്ന് വന്നാൽ വീട്ടീലുള്ള നേരം എടുത്തിട്ട് പറയും ടൌണിലാണിന്നേരം അറിയാലോ, നമ്മൾക്കൊരു സ്വഭാവമുണ്ട് എടുക്കില്ല ഫോൺവന്നാൽ പലതുംകൊണ്ട് എന്നിട്ട് മകനോടായി അവൻ പറയുന്ന് ഞാനില്ല വീട്ടിൽ മകനെ പറയൂ എന്ന് ഇതിലുള്ള പെരിയൊരു ദോഷമെ നീ അറിയണം ഇതുകണ്ട് മക്കൾ പഠിക്കുമെ നീ ഓർക്കണം കളവെത്രയാ പറയുന്നെ ഫോൺ വഴി നിത്യവും ഒർത്തൊന്നു നോക്കാനില്ല നമ്മളിൽ നേരവും ഒരുവീട്ടിലുണ്ടടൊ മക്കൾ എത്രയോ എങ്കിൽ അവർക്കില്ല നേരം പോലും മിണ്ടാൻ തമ്മിൽ ഇരിക്കുന്നതാ അവർ തമ്മിൽ കണ്ടുംകൊണ്ട് കളിക്കുന്നവർ മിണ്ടാതെ ഫോണും കൊണ്ട് വാട്സപ്പ് ഫൈസ്ബുക്ക് പോലെ പലപല മീഡിയ മെനയുന്നവർ അതിലൂടെ പലപല ഐഡിയ ഇക്കാണും സോഷ്യൽ മീഡിയ നിമിത്തം വൈകുന്നടോ അവർക്കുള്ള രാത്രി കിടത്തം അതിനാലെ പോയടൊ സുബ്ഹിയന്നവർക്ക് ഇതിനുള്ളതെന്തൊരു സിക്ഷയാ നീ ഓർക്ക് അതൊപോലെതന്നെ അറിയണം നാം കുല്ലുനാ പല നല്ല ബന്ധം തകർത്തതും ഈ വില്ലനാ ` വാട്ട്സപ്പിലൂടെ തുടങ്ങി ചെറിയൊരു ചാറ്റിംഗ് അതുമാറി പിന്നവരെത്തി തമ്മിൽ മീറ്റിംഗ് നൽകുന്നിതവസരം തമ്മിൽ ചെയ്യാൻ മാറ്റിംഗ് ചെയ്യുന്നു അങ്ങിനെ സ്വന്തം ഇണയെ ചീറ്റിംഗ് ഇതുപോലെയെത്ര സംഭവങ്ങൾ കേട്ടതാ ദിവസേനെ പത്രം നോക്കിയാൽ കാണുന്നതാ ഇതുപോലെയുണ്ടതിലറിയണേ പല തിന്മകൾ ഇവിടെ പറഞ്ഞാൽ നീളൂമേ ഈ “ഖത്തു”കൾ യാ റബ്ബനാ നീ ഞങ്ങളെ കാത്തീടണെ ചൈതുള്ള തെറ്റുകൾ കുല്ലുമെ പൊറുക്കണെ
Raoof Irumbuzhi
Comments