ഒരിക്കൽ സർ സയ്യിദും ഷിബിലി നുഅമാനിയും സയ്യിദ് മുംതാസ് അലി ഖാനും ഒരു റൂമിൽ ഇരിക്കുമ്പോൾ സർ സയ്യിദിന്റെ ഒരു സുപ്രധാന ഒരു പേപ്പർ കാണാതായി. എല്ലാവരും കൂടി കുറേനേരം തിരഞ്ഞെങ്കിലും പേപ്പർ കിട്ടിയില്ല. അവസാനം ആ പേപ്പർ എവിടെന്നൊ ഷിബിലി സാഹിബിനു കിട്ടി. അദ്ധേഹം അതു കിട്ടിയത് അറിയാത്തപോലെ സർ സയ്യിദ് കാണാതിരിക്കാൻ ആ പേപ്പറിന്മേൽ കൈ വെച്ച് അവിടെ ഇരുന്നു. സർ സയ്യിദ് അത് കണ്ടു പിടിച്ചു . എന്നിട്ട് അദ്ധേഹം പുഞ്ചിരിച്ച് കൊണ്ട് ഇങ്ങിനെ പറഞ്ഞു. “പൂർവീകർ പറയുന്നത് കേട്ടിട്ടുണ്ട് എന്തെങ്കിലും സാധനം കാണതായാൽ ശൈത്താൻ അത് തന്റെ കയ്യിന്റെ അടിയിലാക്കി ഇരിക്കുന്നതാണു . ശിബിലി സാഹിബ്.. ഒന്നു നോക്കിക്കെ ആ പേപ്പർ അങ്ങയുടെ കൈയിനടിയിലൊന്നും ഇല്ലല്ലൊ”.
Raoof Irumbuzhi
Comments